പാലക്കാട്: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്നു കോളജ് വിദ്യാർഥിനി മരിച്ചു.പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മേയ് 30ന് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തുനായ കടിച്ചത്. തുടർന്നു ആരോഗ്യവകുപ്പ് നിർദേശിച്ച എല്ലാ പ്രതിരോധ വാക്സിനും എടുത്തിരുന്നു. മൂന്ന് ദിവസം മുൻപാണ് ശ്രീലക്ഷ്മിക്ക് പേ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്.തുടർന്നു തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിച്ചു. ഇന്ന് പുലർച്ചെ മൂന്നോടെ മരണം സംഭവിക്കുകയായിരുന്നു.
Post a Comment