Join News @ Iritty Whats App Group

ജോലിക്കിടെ യുവാവ് മണ്ണിനടിയിൽ കുടുങ്ങി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബുൾഡോസർ തട്ടി തലവേർപെട്ടു, ദാരുണാന്ത്യം

മധുര: മധുരയിൽ ജോലിക്കിടെ മണ്ണിനടിയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കുന്നതിനിടെ ബുൾഡോസർ തട്ടി 34കാരന്റെ തലയറുത്ത് കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് ദാരുണസംഭവമുണ്ടായത്. ഈറോഡ് ജില്ലയിലെ വീരരൻ എന്ന സതീഷ് ആണ് മരിച്ചത്. വിലങ്ങുടിയിലെ രാമമൂർത്തി നഗറിൽ 11 അടി താഴ്ചയിൽ ഡ്രെയിനേജ് പൈപ്പ് ജോലിക്കിടെയാണ് ഇയാൾ മണ്ണിനടിയിൽ കുടുങ്ങിയത്. സതീഷിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്നോടെയാണ് സംഭവം.

പരിഭ്രാന്തരായ തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സിനെ വിളിക്കുന്നതിന് പകരം എക്‌സ്‌കവേറ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, രക്ഷാപ്രവർത്തനത്തിനിടെ യുവാവിന്റെ മുറിഞ്ഞുപോയെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. സൈറ്റ് എഞ്ചിനീയർ സിക്കന്ദർ, സൈറ്റ് സൂപ്പർവൈസർ ബാലു, എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ സുരേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.

സുരക്ഷാ മുൻകരുതലെന്ന നിലയിൽ ആഴത്തിലുള്ള കുഴികളിൽ തൊഴിലാളികൾ ഇറങ്ങുമ്പോൾ സാധാരണയായി കയറുകൾ ഘടിപ്പിക്കണമെന്ന് മുതിർന്ന കോർപ്പറേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. തൊഴിലാളിയുടെ മൃതദേഹം രാജാജി സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സതീഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group