Join News @ Iritty Whats App Group

കേരളം മയക്കുമരുന്ന് ഹബ്ബായി മാറുന്നു; വിദ്യാര്‍ത്ഥി സംഘടനകളില്‍ ഏറിയ പങ്കും കുടിയന്മാര്‍: എം വി ഗോവിന്ദന്‍

സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സംഘടനകളില്‍ ഏറിയ പങ്കും കുടിയന്മാരാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍. യുവജന സംഘടനകളില്‍ കൂടുതല്‍ ആളുകളും മദ്യപിക്കുന്നവരായി മാറിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കേരളം മയക്കുമരുന്ന് ഹബ്ബായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. കടല്‍ മാര്‍ഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്ന എത്തിക്കുന്നത്.

കഴിഞ്ഞ ദിവസം, ഒരു ബോട്ടില്‍ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് പുറമെ അയല്‍ സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്നുകള്‍ എത്തുന്നു. തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടല്‍ മാര്‍ഗം തന്നെയാണ് മയക്കുമരുന്ന് എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group