യുഡിഎഫ് ആക്രമണങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് എൽഡിഎഫ്. സമാധാനപരമായി പ്രതിഷേധിക്കാൻ പ്രവർത്തകരോട് എൽഡിഎഫ് ആഹ്വാനം ചെയ്തു. ശനിയാഴ്ച യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഇതിന് കൽപ്പറ്റ ടൗണിൽ തന്നെ മറുപടി പറയാനെന്നവണ്ണമാണ് സിപിഐഎം പ്രകടനം. നാളെ കൽപ്പറ്റയിൽ വൈകീട്ട് മൂന്ന് മണിക്കാണ് സിപിഐഎം പ്രതിഷേധമാർച്ച് സംഘടിപ്പിച്ചിരിക്കുന്നത് .
യുഡിഎഫിന്റേത് ആക്രമണകാരികളെ മാലയിട്ട് സ്വീകരിക്കുന്ന നിലപാടാണാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. കലാപം അഴിച്ചുവിടാൻ യുഡിഎഫ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി യോഗവും ചൊവ്വാഴ്ച ചേരും. സംസ്ഥാന സെന്റർ അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷം സംസ്ഥാന സെന്റർ യോഗത്തിൽ നടപടി തീരുമാനിക്കും.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 30 ആയി. ഇതിൽ മൂന്ന് വനിതാ പ്രവർത്തകരും ഉൾപ്പെടുന്നു. നേരത്തെ കസ്റ്റഡിയിലെടുത്തവരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ മന്ത്രി വീണാ ജോർജിന്റെ സ്റ്റാഫംഗം അവിഷിത്തിന്റെ പങ്കും അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
إرسال تعليق