Join News @ Iritty Whats App Group

കണ്ണൂർ മണ്‍സൂണ്‍ മാരത്തോണിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു


കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ്സും ജില്ലാ ഭരണകൂടവും ജൂണ്‍ 12 നു സംയുക്തമായി സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ മാരത്തോണിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.
പോലീസ് പരേഡ് ഗ്രൌണ്ടില്‍ നിന്നും ആരംഭിക്കുന്ന മാരത്തോണ്‍ 21 കിലോമീറ്റര്‍, 10 കിലോമീറ്റര്‍ എന്നീ കാറ്റഗറിയില്‍ ആണ് സംഘടിപ്പിക്കുന്നത്. ഏത് പ്രായ പരിധിയില്‍ പെട്ടവര്‍ക്കും സ്ത്രീ പുരുഷ ഭേദമന്യേ മണ്‍സൂണ്‍ മരത്തോണില്‍ പങ്കെടുക്കാവുന്നതാണ്.

21 കിലോമീറ്റര്‍ ഓപ്പണ്‍ വിഭാഗത്തില്‍ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 15,000/- രൂപയും, രണ്ടാം സമ്മാനമായി 10,000/- രൂപയും മൂന്നാം സമ്മാനം 8,000/- രൂപയും കാഷ് പ്രൈസ് നല്കും. 45 വയസ്സിന് മുകളിലുള്ള വിഭാഗത്തില്‍ ഒന്നാം സമ്മാനം 4,000/- രണ്ടാം സമ്മാനം 3,000/- മൂന്നാം സമ്മാനം 2,000/- രൂപയും നല്കും. 10 കിലോമീറ്റര്‍ ഓപ്പണ്‍ വിഭാഗത്തില്‍ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 8,000/- രൂപയും, രണ്ടാം സമ്മാനമായി 6,000/- രൂപയും മൂന്നാം സമ്മാനം 4,000/- രൂപയും കാഷ് പ്രൈസ് നല്കും. 45 വയസ്സിന് മുകളിലുള്ള വിഭാഗത്തില്‍ ഒന്നാം സമ്മാനം 3,000/- രണ്ടാം സമ്മാനം 2,000/- മൂന്നാം സമ്മാനം 1,000/- രൂപയും നല്കും. പുരുഷ-വനിതാ വിഭാഗങ്ങളില്‍ ആയി സമ്മാനങ്ങള്‍ നല്കും. മത്സരം നിബന്ധനകള്‍ക്ക് വിധേയമായി പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും മെഡലുകളും നല്കും. IG കപ്പ് മാരത്തോണ്‍ (പോലീസ്) വിഭാഗത്തില്‍ പങ്കെടുക്കുന്ന പോലീസ് സേനാംഗങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ 21 കിലോമീറ്റര്‍ വിഭാഗത്തില്‍ 10,000/-, 8,000/-, 6,000/- 10 കിലോമീറ്റര്‍ വിഭാഗത്തില്‍ 5,000/-, 3,000/-, 2,000/- രൂപയും കാഷ് പ്രൈസ് നല്കും.

കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൌണ്ടില്‍ നിന്നും ആരംഭിച്ച്‌ കല്‍ടെക്സ്, ട്രെയിനിങ് സ്കൂള്‍, താണ, കല്യാണ്‍ സില്‍ക്സ്, മേലെ ചൊവ്വ, തെക്കില്‍ പീടിക, താഴെ ചൊവ്വ, താഴെ ചൊവ്വ റെയില്‍വേ ഗെയ്റ്റ്, എച്ച്‌പി പെട്രോള്‍ പമ്ബ്, ചാല ബൈ പാസ്സ്, ചാല ജങ്ഷന്‍, ജിംകേര്‍ ഹോസ്പിറ്റല്‍, അസ്റ്റെര്‍ മിംസ് ഹോസ്പിറ്റല്‍, മാതൃഭൂമി സ്റ്റോപ്പ് തിരിച്ചു പോലീസ് പരേഡ് ഗ്രൌണ്ടില്‍ എത്തുന്ന രീതിയിലും, 10 കിലോമീറ്റര്‍ വിഭാഗത്തില്‍ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൌണ്ടില്‍ നിന്നും ആരംഭിച്ച്‌ കല്‍ടെക്സ്, ട്രെയിനിങ് സ്കൂള്‍, താണ, കല്യാണ്‍ സില്‍ക്സ്, മേലെ ചൊവ്വ, തെക്കില്‍ പീടിക, താഴെ ചൊവ്വ, താഴെ ചൊവ്വ റെയില്‍വേ ഗെയ്റ്റ് തിരിച്ചു പോലീസ് പരേഡ് ഗ്രൌണ്ടില്‍ എത്തുന്ന വിധത്തിലാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group