മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെക്കുറിച്ച് നിയമസഭയില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. താന്‍ പറഞ്ഞത് അസംബന്ധമാണെങ്കില്‍ അത് മുഖ്യമന്ത്രി തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വീണാ വിജയനെ കുറിച്ച് പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. താന്‍ പറഞ്ഞ് അസംബന്ധമാണെങ്കില്‍ മുഖ്യമന്ത്രി തെളിയിക്കണം. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്നതൊന്നും പറഞ്ഞിട്ടില്ല. വീണയുടെ കമ്പനിക്ക് ജെയ്ക് ബാലുകുമാറുമായി ബന്ധമുണ്ടെന്നാണ് പറഞ്ഞത്.
എന്തിനാണ് നിര്‍ണായക വിവരങ്ങള്‍ സൈറ്റില്‍നിന്ന് ഒഴിവാക്കിയത്. വെബ്‌സൈറ്റ് ഡൗണായ സമയത്ത് നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കി. മെയ്20 ന് വെബ്‌സൈറ്റിലുണ്ടായ വിവരങ്ങള്‍ പിന്നീട് കാണാതായി. സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസി ആയിരുന്നു. പിഡബ്ല്യുസിയുമായുള്ള സര്‍ക്കാര്‍ ഇടപാടുകള്‍ വേണ്ടത്ര സുതാര്യത ഇല്ലാത്തതാണ്. ശൈലി കൊണ്ട് പിന്തിരിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതരുതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ തന്റെ എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ കുറിച്ചിരുന്നു എന്നാണു ഇന്നലെ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ കുഴല്‍നാടന്‍ ആരോപിച്ചത്.
إرسال تعليق