ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി. പി. രവീന്ദ്രൻ സർവീസിൽ നിന്നും വിരമിച്ചു. 29 വർഷത്തെ സർവീസ് കാലയളവിൽ 14 വർഷവും ഇരിട്ടിയിലായിരുന്നു തന്റെ സേവനം വിനിയോഗിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഇരിട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയാക്കി ഉയർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച ഡോക്ടർ ആശുപത്രിയിൽ ഡയാലിസ് സെന്റർ പ്രവർത്തനമാരംഭിക്കുന്നതിലും ഏറെ പങ്കുവഹിച്ചു. ഇതിന്റെ പ്രവർത്തനത്തിനായി പണം സ്വരൂപിക്കുന്നതിനായി കനിവ് കിഡ്‌നി പേഷ്യന്റ്‌സ് വെൽഫയർ സൊസൈറ്റി രൂപീകരിച്ച് നഗരസഭ നടത്തിയ പരിശ്രമങ്ങൾക്കും പിന്നിലെ ചാലകശക്തിയായി. , പേരാവൂർ താലൂക്ക് ആശുപത്രിയുടെ വികസനത്തിലും ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രണ്ട് നഗരസഭകളും എട്ട് പഞ്ചായത്തുകളും ഉൾപ്പെട്ട ഇരിട്ടി താലൂക്ക് ആശുപത്രി പരിധിയിലെ സർക്കാർ ചികിത്സാലയങ്ങൾ ഇദ്ദേഹത്തിന്റെ അധികാര പരിധിക്കുള്ളിലായിരുന്നു. ഇവിടങ്ങളിൽ ആദിവാസികൾക്കും പാവപ്പെട്ടവർക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ നടത്തിയ പരിശ്രമങ്ങൾ എടുത്തു പറയേണ്ടതാണ്. കിഫ്‌ബി ഫണ്ടിൽ നിന്നും 56 കോടി രൂപ ചിലവിൽ ഇരിട്ടി താലൂക്ക് ആശുപത്രിക്കായി ആറ് നില കെട്ടിട നിർമ്മാണത്തിന്റെ ത്രയൊരുക്കൾ പ്രവർത്തികൾ നടന്നു വരികയാണ്. ഇതിനിടയിലാണ് ഡോക്ടറുടെ പടിയിറക്കം.
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര ഊരായ്മ തറവാട്ടിൽലെ കുഞ്ഞിക്കണ്ണന്റെയും ശാരദയുടെ മകനാണ് ഡോക്ടർ. പറശ്ശിനിക്കടവ് ഗവ.
സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസ ശേഷം തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ബി എസ് സി യും, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ്സും പാസായി. കണിച്ചാർ പിഎച്ച്‌സിയിൽ മെഡിക്കൽ ഓഫീസറായാണ് സർക്കാർ സർവീസിൽ തുടക്കം. പേരാവൂർ താലൂക്കാശുപത്രി, കീഴ്‌പ്പള്ളി പി എച്ച് സി എന്നിവിടങ്ങളിൽ
പ്രവർത്തിച്ച ശേഷം ഇരിട്ടി സിഎച്ച്‌സിയിൽ എത്തി. ഡെപ്യൂട്ടി ഡി എം ഒ ആയി സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ ജോലി ക്രമീകരണത്തിൽ ഇരിട്ടിയിൽ തുടർന്നു. ഡെപ്യൂട്ടി ഡയറക്ടറായി കിട്ടിയ സ്ഥാനക്കയറ്റം നിരസിച്ച് ഇരിട്ടി താലൂക്കാശുപത്രി സൂപ്രണ്ടായി തുടർന്നു.
ആദ്യ കോവിഡ് ഘട്ടം മുതൽ താലൂക്കാശുപത്രിയിൽ സർക്കാർ നിർദ്ദേശിച്ച എല്ലാ പ്രതിരോധ, ചികിൽസാ, ക്ഷേമ നടപടികൾക്കും
നേതൃത്വമായി നഗരസഭക്കൊപ്പവും നാടിനൊപ്പവും രാപ്പകൽ പ്രവർത്തിച്ചു. ലതയാണ് ഭാര്യ. ഡോ. നിവേദ്, ഡോ.നീരജ് എന്നിവർ മക്കൾ.
إرسال تعليق