കണ്ണൂര്‍ : മുംബൈയില്‍ ഹെലികോപ്റ്റര്‍ കടലില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും.
ചാലാട് പടന്നപ്പാലം സ്വദേശി കെ. സഞ്ജു ഫ്രാന്‍സിസാണ് മരിച്ചത്. ഒഎന്‍ജിസിയുടെ കാറ്ററിംഗ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സഞ്ജു.എണ്ണ-പ്രകൃതി വാതക കോര്‍പറേഷന്‍റെ (ഒഎന്‍ജിസി) ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് കടലില്‍ വീഴുകയായിരുന്നു. ചൊവ്വാഴ്‌ച രാവിലെ 11.45 ഓടെ ജുഹുവിലെ ഹെലിപാഡില്‍ നിന്ന് മുംബൈ ഓഫ്ഷോറിലെ സാഗര്‍ കിരണ്‍ എന്ന റിഗ്ഗിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കവെ ഹെലികോപ്‌റ്റര്‍ കടലില്‍ പതിക്കുകയായിരുന്നു.
إرسال تعليق