കോഴിക്കോട്: ജില്ലയിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് ഒരു കുട്ടിയും പുനൂർ പുഴയിൽ മുങ്ങി മറ്റൊരു കുട്ടിയും മരിക്കുകയായിരുന്നു.നാദാപുരം വാണിമേലിലെ തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണാണ് ഷാനിഫ് എന്ന 16 കാരൻ മരിച്ചത്. വടകര കുരിക്കിലാട് സ്വദേശിയാണ് ഷാനിഫ്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ ആയിരുന്നു അപകടം.
കോഴിക്കോട് പൂനൂർ പുഴയിൽ വച്ചാണ് മറ്റൊരു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചത്. റിയാൻ മുഹമ്മദ് എന്ന പത്ത് വയസ്സുകാരനാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ആയിരുന്നു അപകടം. റിയാനൊപ്പം അപകടത്തിൽപ്പെട്ട മറ്റൊരു കുട്ടി രക്ഷപ്പെട്ടു.
إرسال تعليق