രാജ്യമെമ്പാടും പ്രതിഷേധം കത്തിപ്പടരുന്നതിനിടെ അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മൂന്ന് സേനാ മേധാവിമാരുടെയും യോഗം വിളിച്ചു. പ്രതിഷേധം രൂക്ഷമായതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രതിരോധമന്ത്രി സേനാധിപന്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നത്. എത്രയും വേഗം റിക്രൂട്മെന്‍റ് റാലികള്‍ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍.
റിക്രൂട്മെന്‍റ് റാലികള്‍ക്കുള്ള തയാറെടുപ്പുകൾ കര, നാവിക, വ്യോമ സേനകൾ ആരംഭിച്ചു. വ്യോമസേനയിലേക്കുള്ള റിക്രൂട്മെന്റ് 24ന് ആരംഭിക്കും. പദ്ധതിയുടെ വിശദമായ മാർഗരേഖ വ്യോമസേന പുറത്തുവിട്ടു. റിക്രൂട്മെന്റ് റാലികൾക്ക് പുറമേ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ക്യാംപസ് ഇന്റർവ്യു നടത്താനാണ് തീരുമാനം.
വിദ്യാഭ്യാസ യോഗ്യത, മൂല്യനിർണയം, അവധി, ലൈഫ് ഇൻഷുറൻസ്, പ്രതിഫലം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവരിക്കുന്ന മാർഗരേഖയാണ് വ്യോമസേന പുറത്തു വിട്ടത്.
إرسال تعليق