വയനാട്: എളമ്പിലേരി പുഴയില്‍ ഇന്നലെ വൈകിട്ട് അപകടത്തില്‍പ്പെട്ട തമിഴ് ദമ്പതികളില്‍ യുവതി മരിച്ചു. സേലം സ്വദേശി ഡാനിയല്‍ സഹായരാജിന്റെ (35) ഭാര്യ യൂനിസ് നെല്‍സനാണ് (31) ഇന്നു പുലര്‍ച്ചെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. എളമ്പിലേരിയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ദമ്പതികള്‍. പ്രകൃതിദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരാണ് ഇരുവരെയും കരകയറ്റി ആശുപത്രിയിലെത്തിച്ചത്. ഡാനിയല്‍ ഇന്നലെ തന്നെ അപകടനില തരണം ചെയ്തിരുന്നു.
പ്രകൃതി ദൃശ്യങ്ങൾ പകർത്തുന്നതിനിടെ പുഴയിൽ വീണ ദമ്പതികളിൽ ഭാര്യ മരിച്ചു
News@Iritty
0
إرسال تعليق