ഇ.ഡി.യെ ഉപയോഗിച്ച് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.സർക്കാർ നടത്തുന്ന പീഡനങ്ങളെ കോൺഗ്രസ്സും, നെഹ്റു കുടുംബവും അതിജീവിക്കുമെന്ന് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ.ഇ.ഡി യെ ഉപയോഗിച്ച് സോണിയാ ഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും, കോൺഗ്രസ്സ് പാർട്ടിയെയും വേട്ടയാടുന്നതിനെതിരെയും, ബി.ജെ.പി.യുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെയും കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനമായ ഇരിട്ടി സബ് പോസ്റ്റാഫീസിന് മുന്നിൽ ഇരിട്ടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. മണ്ഡലം പ്രസിഡണ്ട് സി.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു., ഡി.സി.സി.ജനറൽ സിക്രട്ടറി പി.കെ.ജനാർദ്ദനൻ,യൂത്ത് കോൺഗ്രസ്സ് ജില്ലാ സിക്രട്ടറി നിവിൽ മാനുവൽ, പി.എ.നസീർ, പി.കുട്യപ്പ മാസ്റ്റർ, ആർ.കെ.മോഹൻദാസ്, നഗരസഭാ കൗൺസിലർമാരായ എൻ.കെ. ഇന്ദു മതി, എൻ.കെ.ശാന്തിനി, ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡണ്ട് കെ.പ്രകാശൻ, ബിജുകരുമാക്കി, ജിജോയ് മാത്യു ,എം.ജനാർദ്ദനൻ, കെ.സി.നാരായണൻകുട്ടി, ഐ.കെ.വിജയരാജൻ, പി.രമേശൻ, ആർ.കെ.സുനിൽകുമാർ, വി.പ്രകാശൻ, എം.ആർ.ഗിരിജ, പി.വി.തമ്പായി, റാഷിദ് പുന്നാട്, സി.കെ.അർജുൻ, ഷെജിൽ ജയൻ, രതീശൻ മാവില തുടങ്ങിയവർ സംസാരിച്ചു.
ഇ.ഡി.യെ ഉപയോഗിച്ച് ബി.ജെ.പി.നടത്തുന്ന പീഡനങ്ങളെ കോൺഗ്രസ്സും നെഹ്റു കുടുംബവും അതിജീവിക്കും: സണ്ണി ജോസഫ് എം.എൽ.എ.
News@Iritty
0
إرسال تعليق