ദില്ലി: അലിഗഡ് സർവ്വകലാശാലയിലെ (Aligarh University) ഡിഗ്രി, പി.ജി അപേക്ഷ (PG Application) കൊടുക്കുന്നതിന് അവസാന തിയ്യതി ഇന്ന് (04 – 06-2022 രാത്രി 11.59 വരെ) അവസാനിക്കും. CUET വഴിയും അല്ലാതെയും അലിഗഡിൽ പ്രവേശനം ലഭിക്കുന്നുണ്ട്. ഈ വർഷം +2 പരീക്ഷ എഴുതിയവരും, ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികളും അപേക്ഷിക്കാം. ജൂൺ 2 മുതലാണ് അപേക്ഷ നടപടികൾ വീണ്ടും ആരംഭിച്ചത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് ഇന്ന് രാത്രി 11.59 വരെ അവസരമുണ്ട്. ആദ്യം അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള അവസരം മെയ് 31 വരെ അനുവദിച്ചിരുന്നു. എന്നാൽ ആ സൗകര്യം ഇപ്പോൾ ലഭ്യമല്ല.
ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 30 മുതൽ ജൂലൈ 26 വരെ വിവിധ തീയതികളിൽ നടക്കും. BSc, BVoc, BA, BCom കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി AMU CUET 2022-നെയും പരീക്ഷയാണ് നടത്തുക. മികച്ച സർവ്വകലാശാലകളിലൊന്നിൽ പഠിക്കാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുക. ഏറ്റവും പഴയ സര്‍വകലാശാലകളിലൊന്നായ അലിഗഡ് മുസ്ലീം സര്‍വകലാശാലയ്ക്ക് പശ്ചിമ ബംഗാളിലും കേരളത്തിലും കാമ്പസുകളില്ല. സര്‍വ്വകലാശാലകളുടെ റാങ്കിംഗില്‍ ഈ സര്‍വ്വകലാശാല 17-ാം സ്ഥാനത്താണ്. എഞ്ചിനീയറിംഗ്, നിയമം, മെഡിസിന്‍, സോഷ്യല്‍ വര്‍ക്ക്, മാനേജ്മെന്റ് എന്നിവ അലിഗഡിലെ ജനപ്രിയ കോഴ്സുകളില്‍ ചിലതാണ്.
إرسال تعليق