ഇരിട്ടി: ബഫർ സോൺ പരിധിയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എസ് എൻ ഡി പി ഇരിട്ടി യൂണിയന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ ജനകീയ കൂട്ടായ്മ്മയിൽ ധർണ്ണാ സമരം നടത്തി. സണ്ണി ജോസഫ് എം എൽ എ സമരം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. വി. അജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേൽ, എസ് എൻ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി എം. ആർ. ഷാജി, ജോമസ് വർഗീസ്, കെ. കെ. സോമൻ, സത്യൻ കൊമ്മേരി, ഇബ്രാഹിം മുണ്ടേരി, അയ്യൂബ് പൊയിലൻ, അജയൻ പായം, വി. എം. സെബാസ്റ്റ്യൻ, ഇ. മനീഷ്, ഔസേപ്പച്ചൻ മാസ്റ്റർ, ജോസ് പൂമല, ഫ്രാൻസിസ് കരിക്കോട്ടക്കരി, കെ. ജി. യശോധരൻ, കെ. എം. രാജൻ, ഇന്ദിര പുരുഷോത്തമൻ, ബിജു വെങ്ങരപ്പള്ളി, കെ .ആർ. വിദ്യാനന്ദൻ, കെ. കെ. ചെല്ലപ്പൻ, നിർമ്മല അനിരുദ്ധൻ, ജയരാജ് പുതുക്കുളം, ഓമന വിശ്വംഭരൻ, അനൂപ് പനക്കൽ തുടങ്ങിയവർ സംസാരിച്ചു.
ബഫർസോൺ : എസ് എൻ ഡി പി യൂണിയൻ ജനകീയ കൂട്ടായ്മ്മയിൽ ധർണ്ണാ സമരം നടത്തി
News@Iritty
0
إرسال تعليق