ബെംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലെ കമലാപുരയില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 7 പേര്‍ വെന്തു മരിച്ചു. വെളളിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ഡീസല്‍ ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്ന് ബസിന് തീപിടിക്കുകയാരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 29 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 22 രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്കു പോയവരാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. ബസ് പൂര്‍ണമായും കത്തിനശിച്ചു.
കര്‍ണാടകയില്‍ ബസിന് തീ പിടിച്ച് ഏഴ് പേര്‍ വെന്തുമരിച്ചു
News@Iritty
0
إرسال تعليق