തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മൂവായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. 3981 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. ഏഴ് പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എറണാകുളത്താണ് ഏറ്റവുമധികം കോവിഡ് രോഗികള്‍. 970 പേര്‍ക്കു കൂടി എറണാകുളം ജില്ലയില്‍ രോഗം പിടിപെട്ടു. തിരുവനന്തപുര്ത് 880 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.
രാജ്യത്തെ കോവിഡ് കേസുകളില്‍ മൂന്നിലൊന്ന് കേരളത്തിലാണ്. ഇന്നലെ രാജ്യത്ത് 13,313 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
إرسال تعليق