കോഴിക്കോട് കട്ടാങ്ങലില്‍ മേശ വൃത്തിയാക്കാന്‍ വൈകിയതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ഹോട്ടല്‍ ജീവനക്കാരന് കുത്തേറ്റു. ഈസ്റ്റ് മലയമ്മ സ്വദേശി ഉമ്മറിനാണ് കുത്തേറ്റത്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചിറ്റാരിപിലാക്കല്‍ സ്വദേശി അഷ്റഫ്, ചാത്തമംഗലം സ്വദേശികളായ അഖിലേഷ് ഷാലിദ്, രഞ്ജിത് കസ്റ്റഡിയിലെടുത്തത്.
കട്ടാങ്ങല്‍ മലയമ്മ റോഡിലെ ഫുഡ്ഡീസ് ഹോട്ടലില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. മേശ വൃത്തിയാക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരനും തമ്മിലായിരുന്നു തര്‍ക്കം. അഞ്ചംഗ സംഘമാണ് ബഹളമുണ്ടാക്കിയത്. സംഘത്തിലെ ഒരാള്‍ കത്തിയെടുത്ത് ഉമ്മറിനെകുത്തുകയായിരുന്നു എന്നാണ് മറ്റു ജീവനക്കാര്‍ പറയുന്നത്.
നേരത്തെയും സംഘം ഈ ഹോട്ടലില്‍ വന്ന് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും ഇവര്‍ മദ്യപിച്ചിരുന്നെന്നും ജീവനക്കാര്‍ പറയുന്നു. ഉമ്മറിന്റെ കഴുത്തിനും നെഞ്ചിലുമായി മൂന്ന് കുത്തേറ്റു. ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്
إرسال تعليق