ജയ്പൂർ: പ്രതിപക്ഷ പാർട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ താഴെയിറക്കാൻ കേന്ദ്രം ഭരിക്കുന്ന ബി ജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ഹിന്ദുത്വത്തിന്റെ പേരിൽ രാജ്യത്ത് ജനാധിപത്യം കുറയുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ഹിന്ദുത്വത്തിന്റെ പേരിൽ രാജ്യത്ത് ജനാധിപത്യം കുറഞ്ഞുവരികയാണ്. ജനങ്ങൾ ഇപ്പോൾ അത് മനസ്സിലാക്കുന്നില്ലെങ്കിലും പിന്നീട് ഖേദിക്കും. ക്രമസമാധാന നില തകരുകയും സമ്പദ്‌വ്യവസ്ഥ ദുർബലമാവുകയും ചെയ്യുമ്പോൾ ബി ജെ പി കുതിരക്കച്ചവടം നടത്തുകയും സർക്കാരുകളെ താഴെയിറക്കുകയും ചെയ്യുന്നു." അശോക് ഗെലോട്ട് വാർത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.
"അവർ എല്ലാം തമാശയാക്കി എടുക്കുകയാണ്. അവർ ഗൂഢാലോചനയിലൂടെ മഹാരാഷ്ട്രയെ ആദ്യം മുതൽ ലക്ഷ്യം വച്ചിരുന്നു, എന്നാൽ ഇപ്പോൾ അത് വെളിച്ചത്ത് വന്നരിക്കുകയാണ്. പ്രധാനമന്ത്രി മോദിയും അമിത് ഷായും അഹങ്കാരികളാകരുത്, ഭരണഘടന അനുസരിച്ച് രാജ്യത്തെ മുന്നോട്ട് നയിക്കണം." അദ്ദേഹം കൂട്ടിച്ചേർത്തു.
إرسال تعليق