Join News @ Iritty Whats App Group

കണ്ണൂരിൽ സൈക്കിള്‍ യാത്രക്കാരനായിരുന്ന വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചു

കണ്ണൂര്‍: സൈക്കിള്‍ യാത്രക്കാരനായിരുന്ന വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി ആന വളപ്പ് സ്വദേശിയായ മുഹമദ് റിലാൻ ഫർഹീൻ (15) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഫര്‍ഹീനെ വാഹനം ഇടിച്ചത്. അപകടത്തിന് പിന്നാലെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പാപ്പിനിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആണ്.

Post a Comment

أحدث أقدم
Join Our Whats App Group