തീവണ്ടികളിൽ മുതിർന്നപൗരന്മാർക്ക് നൽകിയിരുന്ന യാത്രാസൗജന്യം ജൂലായ് ഒന്നിന് പുനഃസ്ഥാപിക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് ദക്ഷിണറെയിൽവേ വ്യക്തമാക്കി. നിരക്കിളവ് പുനരാരംഭിക്കുമെന്നതരത്തിൽ സാമൂഹികമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.
കോവിഡ് വ്യാപനകാലത്ത് നിർത്തിവെച്ച തീവണ്ടിസർവീസ് ഭാഗികമായി പുനരാരംഭിച്ചപ്പോൾ ആർക്കും യാത്രാനിരക്കിൽ ഇളവുകൾ അനുവദിച്ചിരുന്നില്ല. സ്ഥിരംസർവീസുകൾ ആരംഭിച്ചപ്പോൾ ഭിന്നശേഷിക്കാർ, പരീക്ഷയെഴുതാനായി പോകുന്ന വിദ്യാർഥികൾ, രോഗികൾ എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമാണ് യാത്രാസൗജന്യം പുനഃസ്ഥാപിച്ചത്.
മറ്റുവിഭാഗങ്ങളിലുള്ളവർക്ക് നിരക്കിളവ് തത്കാലം പുനഃസ്ഥാപിക്കില്ലെന്ന് മേയ് 30-ന് ചെന്നൈയിൽ വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനംചെയ്യാനെത്തിയ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.
ഇതല്ലാത്ത വാർത്തകൾ വ്യാജമാണെന്ന് ദക്ഷിണറെയിൽവേ ആവർത്തിച്ച് വ്യക്തമാക്കി. ഇത്തരത്തിൽ ഒരു തീരുമാനവും റെയിൽവേബോർഡ് എടുത്തിട്ടില്ല.
إرسال تعليق