പാലക്കാട്: ഭാര്യ വിറക് കൊള്ളികൊണ്ട് ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു. പാലക്കാട് കല്ലടിക്കോടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ചുങ്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ കൊന്നത്. വിറകു കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
ശാന്തയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. ശാന്തയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ചന്ദ്രന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പാലക്കാട ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
إرسال تعليق