കണ്ണൂർ: അച്ചടക്ക നടപടി പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ പയ്യന്നൂരിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകൻ ധനരാജിന്റെ കടം പാർട്ടി വീട്ടുമെന്ന് സി പി എം. വിശദീകരണക്കുറിപ്പ് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഇറക്കിയത്. പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിലെ ധനരാജിന്റെ കടം പാര്‍ട്ടി വീട്ടുമെന്ന് ഇതിൽ പറയുന്നു. അതേസമയം ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പറയുന്നു. ധനരാജിന്റെ ബന്ധുക്കള്‍ക്ക് ഫണ്ട് നല്‍കിയതും, വീട് നിര്‍മ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം സി പി എമ്മിനില്ല. ശവം തീനിയും അഴിമതിക്കാരനും കെ സുധാകരനാണ്. കോൺഗ്രസ് രക്തസാക്ഷികളുടെ ഫണ്ട് തട്ടുന്നത് സുധാകരനാണെന്നും സി പി എം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.
'ധനരാജിന്റെ കടം പാർട്ടി വീട്ടും, ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ല': സിപിഎം വിശദീകരണ കുറിപ്പ്
News@Iritty
0
إرسال تعليق