Join News @ Iritty Whats App Group

സ്കൂൾ പ്രവേശനോത്സവം - വിമുക്തി വെൽക്കം കാർഡ് വിതരണം ചെയ്തു

ഇരിട്ടി: കേരള സർക്കാർ എക്സൈസ് വകുപ്പ്, കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി- 2022 ന്റെ ഭാഗമായി
സ്കൂൾ പ്രവേശന ഉത്സവത്തോടനുബന്ധിച്ച് പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടന്നുവരുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി വിമുക്തി വെൽക്കം കാർഡ് വിതരണം ചെയ്തു. ഇരിട്ടി എക്‌സൈസ് റെയ്ഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ ഇരിട്ടി ഹൈസ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സിവിൽ എക്സൈസ് ഓഫീസർ പി.കെ. സജേഷ് എസ് പി സി കേഡറ്റ് മാളവിക, ശ്രീയ എന്നിവർക്ക് കാർഡ് നൽകി വിതരണ ഉത്ഘാടനം നിർവ്വഹിച്ചു . ഇരിട്ടി മുനിസിപ്പൽ ചെയർപേഴ്സൻ കെ. ശ്രീലത, പ്രിൻസിപ്പാൾ ശ്രീജ, സ്കൂൾ മാനേജർ കെ.ടി. അനൂപ് , ഡോക്ടർ അബ്ദുൽ റഹ്മാൻ പൊയിലൻ, പ്രഥമാദ്ധ്യാപകൻ എം. ബാബു, ശശീന്ദ്രൻ, പി ടി എ പ്രസിഡന്റ്, കൗൺസിലർ കെ. നന്ദനൻ, സ്കൂൾ വിദ്യാര്‍ത്ഥികൾ രക്ഷകർത്താക്കൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group