സുൽത്താൻ ബത്തേരി: വയനാട്ടില്‍ പനി ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ബത്തേരി സ്വദേശി അഹ്‌നസാണ് മരിച്ചത്. ഡെങ്കിപ്പനിയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടി പത്തരയോടെ മരണപ്പെടുകയായിരുന്നു. നേരത്തേ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ അതീവ ഗുരുതരാവസ്ഥയിലാണ് മെഡിക്കല്‍ കോളജിലെത്തിച്ചതെന്ന് അധികൃതർ അറിയിച്ചു. ബത്തേരി അസംപ്ഷന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഹ്‌നസ്.
വയനാട്ടിൽ പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; ഡെങ്കിയെന്ന് സംശയം
News@Iritty
0
إرسال تعليق