Join News @ Iritty Whats App Group

ഇന്ത്യൻ ആർമി ASC റിക്രൂട്ട്മെന്‍റ്; 458 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഇന്ത്യൻ ആർമി ASC സെന്റർ (Indian Army ASC Centre ) സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ, ഫയർമാൻ, എംടിഎസ്, കുക്ക്, ഫയർ എഞ്ചിനീയർ തുടങ്ങിയ തസ്തികകളിലേക്ക് (Recruitment) റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളോടൊപ്പം എല്ലാ വിശദാംശങ്ങളും സഹിതം അപേക്ഷ അയയ്ക്കണം. തപാൽ മുഖേനയാണ് അപേക്ഷ അയക്കേണ്ടതെന്ന് ഔദ്യോ​ഗിക അറിയിപ്പിൽ പറയുന്നു. നിശ്ചിത ഫോർമാറ്റിൽ വൃത്തിയായ കൈയക്ഷരത്തിലായിരിക്കണം അപേക്ഷ. അപേക്ഷാ ഫോമിനൊപ്പം യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് ആവശ്യമായ മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയിരിക്കണം. ഉദ്യോഗാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകൾ സഹിതം ഈ വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. “The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre (South) – 2 ATC/ASC Centre (North)-1 ATC Agram Post, Bangalore -07”.

ഇതൊരു ഓഫ്‌ലൈൻ അപേക്ഷാ പ്രക്രിയയാണെന്നും ഈ തസ്തികകളിലേക്ക്  അപേക്ഷിക്കാൻ ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്ക് ഇല്ലെന്നും ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണെന്നും ഔദ്യോ​ഗിക അറിയിപ്പിൽ പറയുന്നുണ്ട്. ഇന്ത്യൻ ആർമി എഎസ്‌സി സെന്റർ റിക്രൂട്ട്‌മെന്റ് 2022-നുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നൈപുണ്യ/ശാരീരിക/പ്രായോഗിക പരീക്ഷയും  എഴുത്തുപരീക്ഷയും അടങ്ങിയിരിക്കും. ക്യാമ്പ് ഗാർഡ്, മാലി/ ഗാർഡനർ, മെസഞ്ചർ/ റെനോ ഓപ്പറേറ്റർ, സിസിഐ, കുക്ക്സ്, ക്ലീനർ, എഫ്ഇഡി, ഫയർമാൻ, ഫയർ ഫിറ്റർ, സ്റ്റേഷൻ ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കുള്ള പ്രായപരിധി 18 മുതൽ 25 വയസ്സ് വരെയാണ്. സിവിലിയൻ മോട്ടോർ ഡ്രൈവറുടെ പ്രായപരിധി 18 മുതൽ 27 വയസ്സ് വരെയാണ്.

Post a Comment

أحدث أقدم
Join Our Whats App Group