കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിൽ 8,084 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തുടനീളം സജീവമായ കൊവിഡ് രോഗികളുടെ എണ്ണം ഏകദേശം 48,000 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇത് ആശങ്കാജനകമാണെന്നും എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് വളരെ കുറവായതിനാല്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ ചീഫ് ഡോ. എന്‍.കെ അറോറ പറഞ്ഞു.
إرسال تعليق