ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മാനസികവെല്ലുവിളി നേരിടുന്ന 17കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപതുകാരന് അറസ്റ്റില്‍.
വര്‍ക്കല കോട്ടുമൂല വയലില്‍വീട്ടില്‍ ഷുക്കൂര്‍ ആണ് പിടിയിലായത്. വര്‍ക്കല വള്ളക്കടവ് ഭാഗത്തുനിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അമ്മയോടൊപ്പം പെണ്‍കുട്ടി സ്ഥിരമായി പ്രതിയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്താറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
സംഭവദിവസം കുട്ടി തനിയെ കടയില്‍ വന്നപ്പോഴാണ് ഇയാള്‍ ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് കടയ്ക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.
إرسال تعليق