കണ്ണൂര്‍ : കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസുകളുമായി ബന്ധപ്പെട്ടു പിടികൂടിയിട്ടുള്ളതും അവകാശികള്‍ ഇല്ലാത്തതുമായ 436 വാഹനങ്ങള്‍ ലേലം ചെയ്യുന്നു.
ഇങ്ങനെയുള്ള വാഹനങ്ങള്‍ കേരളാ പോലീസ് ആക്‌ട് 56 വകുപ്പ് പ്രകാരം അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ചാണ് ലേലം ചെയ്യുന്നത്.MSTC Ltd. എന്ന സ്ഥാപനത്തിന്‍റെ വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേന 21-06-2022 തിയ്യതി "ഇ-ലേലം" ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്നതായിരിക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ MSTC Ltd. എന്ന സ്ഥാപനത്തിന്‍റെ വെബ് സൈറ്റില്‍ BUYER ആയി റജിസ്റ്റര്‍ ചെയ്ത് ഇ-ലേലത്തില്‍ ഓണ്‍ലൈന്‍ ആയി പങ്കെടുക്കാവുന്നതാണ്.
ഇത്തരം വാഹനങ്ങള്‍ പോലീസ് സ്റ്റേഷനുകളിലും ചക്കരക്കല്‍ പോലീസ് ഡാംപിങ് യാര്‍ഡിലും സൂക്ഷിച്ചു വരികയാണ്
മോട്ടോര്‍ സൈക്കിള്‍ -317
സ്കൂട്ടര്‍ - 51
കാര്‍ - 16
ഓട്ടോ റിക്ഷ - 27
ഗൂഡ്സ് - 9
ടിപ്പര്‍/ മിനി ലോറി - 8
ഓമ്നി വാന്‍ - 5
പിക് അപ് - 2
ബോലെറോ - 1
إرسال تعليق