സംസ്ഥാനത്ത് ഇന്ന് 3419 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് കോവിഡ് പ്രതിദിന കണക്ക് മൂവായിരം കടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി രണ്ടായിരത്തിന് മുകളിലായിരുന്നു പ്രതിദിന കണക്ക് എങ്കിൽ ഇന്നലെ ഇത് 3488 ആയി ഉയർന്നിരുന്നു. നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20,000 കടന്നു.
എറണാകുളം ജില്ലയിൽ ഇന്ന് പ്രതിദിന കോവിഡ് 1000 കടന്നു. ഇന്ന് 1072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 987 പേർക്കാണ് ജില്ലയിൽ കോവിഡ് ബാധിച്ചത്.
إرسال تعليق