തിരുവനന്തപുരം;സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്ഥ വിദ്യര്യായ തൊഴിലില്ലാത്തവരുണ്ടെന്ന് കുടുംബശ്രീ സർവേയില്‍ കണ്ടെത്തൽ.20 ലക്ഷം പേർക്ക് സർക്കാർ തൊഴിൽ നൽകുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.5000 പേർക്ക് സർക്കാർ കെ ഡിസ്ക് വഴി ജോലി നൽകി.വീടിന് അടുത്ത് ജോലിയ്ക്ക് അവസരം ഒരുക്കും.ഒരു ലക്ഷം സംരംഭകരെയും കണ്ടെത്തും.ആയിരം പേരിൽ അഞ്ചു പേർക്കെന്ന നിലയിൽ തദ്ദേശസ്ഥാപനങ്ങൾ ജോലി നൽകും .സംസ്ഥാനത്ത് 64, 006 കുടുംബങ്ങൾ അതി ദരിദ്ര വിഭാഗത്തിൽ പെടുന്നവരാണ്.5 ലക്ഷം വീടു കൂടി നിർമ്മിച്ചാൽ സംസ്ഥാനത്ത് എല്ലാവർക്കും വീടാകുമെന്നും മന്ത്രി പറഞ്ഞു.
'സംസ്ഥാനത്ത് അഭ്യസ്ഥ വിദ്യരായ തൊഴില്‍ രഹിതരുടെ എണ്ണം 30 ലക്ഷം ': മന്ത്രി എം വി ഗോവിന്ദന്‍
News@Iritty
0
إرسال تعليق