Join News @ Iritty Whats App Group

വി.എച്ച്.എസ്.ഇ പുനർ മൂല്യനിർണയവും സൂക്ഷ്മപരിശോധനയും; ജൂൺ 27നകം അപേക്ഷിക്കണം


തിരുവനന്തപുരം:  വൊക്കേഷണൽ ഹയർ സെക്കൻഡറി (vocational higher secondary) മാർച്ചിൽ നടത്തിയ എൻ.എസ്.ക്യു.എഫ് സ്‌കീമിലേയും കണ്ടിന്യൂവസ് ഇവാല്യുവേഷൻ & ഗ്രേഡിംഗ് റിവൈസ്ഡ് കം മോഡുലാർ സ്‌കീമിലേയും റിവൈസ്ഡ് സ്‌കീമിലേയും രണ്ടാം വർഷ പൊതു പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയവും, സൂക്ഷ്മപരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകൾ www.vhsems.kerala.gov.in ൽ ലഭിക്കും.

പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് പോർട്ടലിൽ നിന്നു ലഭിക്കുന്ന സ്‌കോർഷീറ്റ് അടക്കം നിശ്ചിത ഫീസോടെ വിദ്യാർഥി രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പിൻസിപ്പലിന് ജൂൺ 27നു വൈകിട്ട് നാലിനകം സമർപ്പിക്കണം. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 500 രൂപാ നിരക്കിൽ ഫീസ് അപേക്ഷയോടൊപ്പം പ്രിൻസിപ്പലിന് നൽകണം.

സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ പേപ്പറൊന്നിന് 100 രൂപ നിരക്കിൽ ''0202-01-102-93-VHSE Fees'' എന്ന ശീർഷകത്തിൽ അടച്ച് അസൽ ചെലാൻ അപേക്ഷയോടൊപ്പം പ്രിൻസിപ്പലിന് സമർപ്പിക്കണം. ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യമുള്ള വിദ്യാർഥികൾ പേപ്പറൊന്നിന് 300 രൂപാ നിരക്കിൽ ഫീസ് ഇതേ ശീർഷകത്തിൽ അടച്ച് ചെലാന്റെ അസലും അപേക്ഷയും ഫലം പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിനകം പരീക്ഷാ സെക്രട്ടറിയുടെ ഓഫീസിൽ അയയ്ക്കണം. അപേക്ഷാഫോമിന്റെ മാതൃക 2022ലെ പരീക്ഷാ വിജ്ഞാപനത്തിന്റെ അനുബന്ധത്തിൽ ലഭിക്കും.

 

Post a Comment

أحدث أقدم
Join Our Whats App Group