ഇരിട്ടി: സംസ്ഥാന ആരോഗ്യ വകുപ്പ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന ഇരിട്ടി ബ്ലോക്ക് ആരോഗ്യമേള 24 ന് കല്ലുമുട്ടി തിയേറ്റർ കോംപ്ലക്സിൽ വെച്ച് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ മുഖ്യാതിഥിയാവും. സ്റ്റാൾ ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡൻ്റ് പി. രജനി നിർവഹിക്കും. ഡി എം ഒ ഡോ.കെ. നാരായണ നായ്ക്, ഡി പി എം പി.കെ. അനിൽകുമാർ, മേഖലയിലെ പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി സെമിനാർ, ജിവിത ശൈലി രോഗനിർണ്ണയ ക്ലാസ്, നേത്ര - ദന്തൽ പരിശോധന, തദ്ദേശിയ ഉൽപന്ന വിതരണം, വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ എന്നിവ ഉണ്ടാക്കും.
മേളയുടെ പ്രചരണാർത്ഥം ഇന്ന് ( 23/6) കാലത്ത് 10 ന് ഇരിട്ടി ടൗണിൽ വിളംബര റാലിയും നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ കെ. വേലായുധൻ, വൈസ് പ്രസിഡൻ്റ് നാജിദ സാദിഖ്, ഹെൽത്ത് സുപ്പർവൈസർ പി.ജി. രാജീവ്, എച്ച് ഐ ജോഷി ഫിലിപ്പ്, പി ആർ ഒ കെ. രേഷ്മ, സി.വിനോദ്, വി. കണ്ണൻ എന്നിവർ അറിയിച്ചു.
إرسال تعليق