Join News @ Iritty Whats App Group

രാജ്യത്ത് കൊവിഡ് കൂടുന്നു; 24 മണിക്കൂറിനിടെ 3712 കേസുകൾ, ഒരു ദിവസത്തിനിടയിലെ വർധന ആയിരത്തോളം

രാജ്യത്ത് 3,712 പുതിയ കൊവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,41,989 പപരിശോധനകള്‍ നടത്തി. ഇതിലാണ് 3,712 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.84% ആണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്കാകട്ടെ 0.67% വും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആയിരത്തോളം കേസുകൾ കൂടിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ ദിവസം 2745 പുതിയ കൊവിഡ് കേസുകളാണ് റിപ്പോ‍ർട്ട് ചെയ്തിരുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,584 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 4,26,20,394 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.74% ആണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 19,509 പേരാണ്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 193.70 കോടി ഡോസ് വാക്സിൻ നൽകിയെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group