ഇരിട്ടി: കേരളാ കോണ്‍ഗ്രസ് (എം) പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് വിപിന്‍ തോമസിന്റെയും ഭാരവാഹികളുടെയും സ്ഥാനാരോഹണവും അനുമോദനവും 22 ന് 3 ന് ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്ഥാനാരോഹണം കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്യും. കേരള ഫിസ്റ്റ് ബോള്‍ ടീം അംഗങ്ങളെയും കോച്ചിനെയും ജില്ലാ ജനറല്‍ സെക്രട്ടറി സജി കുറ്റിയാനിമറ്റം, മാത്യു കുന്നപ്പള്ളി എന്നിവര്‍ ആദരിക്കും.
കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനൊപ്പം കര്‍ഷകര്‍ സ്വയംപര്യാപ്തരാകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കാര്‍ഷിക സെമിനാറുകള്‍ സംഘടിപ്പിക്കും. കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ, നൈപുണ്യ മേഖലകളില്‍ മികവ് തെളിയിക്കുന്നവരെ ആദരിക്കുന്നതിനായി കെ.എം.മാണിയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തും. ബാലരംഗം, യുവവേദി, കര്‍ഷകസഭ, വനിതാ കൂട്ടായ്മ, സീനിയേഴ്‌സ് വിംഗ് തുടങ്ങിയ വ്യത്യസ്ത തലങ്ങളില്‍ കൂട്ടായ്മകള്‍ രൂപീകരിച്ച് പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ പാര്‍ട്ടിയെ ശക്തിപെടുത്തുന്നതിനുള്ള ഇടപെടല്‍ നടത്തും. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍, വന്യമൃഗശല്യം, ബഫര്‍ സോണ്‍ ഭീഷണി എന്നിവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം നേടുന്നതിനായി ശക്തമായ ഇടപെടല്‍ നടത്തുമെന്നും നിയുക്ത പ്രസിഡണ്ട് വിപിന്‍ തോമസ്, ജനറല്‍ സെക്രട്ടറി ജോസ് മാപ്പിളപറമ്പില്‍, വൈസ് പ്രസിഡന്റ് അപ്പച്ചന്‍ ആനിത്തോട്ടം എന്നിവര്‍ പത്രസമ്മേളനത്തിൽ പറഞ്ഞു.
إرسال تعليق