Join News @ Iritty Whats App Group

ആറളം ഫാമിൽ ആനമതിൽ തന്നെ വേണം; എകെഎസ്‌ കലക്‌ട്രേറ്റ്‌ മാർച്ച്‌ 20ന്‌

ഇരിട്ടി : ആറളം ഫാമിൽ ആനമതിൽ തന്നെ നിർമ്മിക്കണമെന്നാവശ്യപ്പെട്ട്‌ 20ന്‌ ആളറം ഫാമിലെ ആദിവാസി കുടുംബങ്ങളെ അണിനിരത്തി കലക്‌ട്രേറ്റ്‌ മാർച്ച്‌ നടത്താൻ ഫാമിൽ ചേർന്ന ആദിവാസിക്ഷേമസമിതി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഒന്നാം പിണറായി സർക്കാർ ഫാമിൽ ആന മതിൽ നിർമ്മിക്കാൻ  22 കോടി രൂപ അനുവദിക്കുകയും  നിർമ്മാണത്തിന്‌  പൊതുമരാമത്ത്  വകുപ്പിന് 11 കോടി രൂപ ആദ്യഗഡുവായി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് കൈമാറുകയും ചെയ്തിരുന്നു. പ്രവൃത്തി തുടങ്ങാനിരിക്കെ ആന മതിലിന്‌ പകരം തൂക്കുവേലി മതിയെന്ന ഹൈക്കോടതി ഉത്തരവ് മേഖലയിൽ കനത്ത പ്രതിഷേധമുണ്ടാക്കി.  നിയമ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിച്ച്‌ ഫാമിൽ ആന മതിൽ തന്നെ നിർമ്മിക്കണം. ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം. ജില്ലയിലെ ഭൂരഹിതരായ  മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും വീടും ഭൂമിയും നൽകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ കലക്‌ട്രേറ്റ്‌ മാർച്ച്‌. യോഗത്തിൽ എകെഎസ്‌ സംസ്ഥാന ജോയന്റ്‌ സെക്രട്ടറി പി. കെ. സുരേഷ് ബാബു, ജില്ലാ സെക്രട്ടറി കെ. മോഹനൻ, ടി. സി. ലക്ഷ്മി, എൻ. ശ്രീധരൻ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group