ആലപ്പുഴ: മാനസിക ദൗർബ ല്യമുള്ള പ്ലസ് ടു വിദ്യാർഥിനിയായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കുറ്റക്കാരനല്ലെന്നു കണ്ടെത്തിയ ആലപ്പുഴ (പോക്സോ) സ്പെഷൽ കോടതി വെറുതെ വിട്ടു.
വയലാർ കോവിലകത്ത് ജയകുമാറിനെയാണ് (ജയൻ) കുറ്റക്കാരനല്ലെന്ന് കണ്ട് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി (പോക്സോ കോടതി) ജഡ്ജി മിനി. എസ്. ദാസ് വെറുതെ വിട്ടത്.
2016 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. സ്കൂൾ വിട്ടു വരുന്നവഴി പെൺകുട്ടിയെ ബലമായി വീട്ടിനുള്ളിലേക്ക് പിടിച്ചുകയറ്റി ബലാത്സംഗം ചെയ്തുവെന്നും അതിനുശേഷം നിരവധി തവണ പീഡിപ്പിച്ചുവെന്നും ആരോപിച്ച് ചേർത്തല പോലീസ് പ്രതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
19 വയസ് തികഞ്ഞ വിവരം മറച്ചുവച്ച് 17 വയസെന്ന് വ്യാജ വിവരം പോലീസിന് നൽകി കളവായ ആരോപണങ്ങൾ ഉന്നയിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ആരോപണം കളവാണെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതായുള്ള രേഖകൾ പ്രതിഭാഗം കോടതിയെ ബോധ്യപ്പെടുത്തിയതിനെത്തുടർന്ന് പ്രതിയെ വെറുതെ വിട്ടത്.
പ്രതിക്കുവേണ്ടി അഭി ഭാഷകരായ വി. വിജയകുമാർ, എസ്. ഫാത്തിമ, എസ്. ആരിഫ് മുഹമ്മദ്, കെ. ശ്രീലക്ഷ്മി എന്നിവർ ഹാജരായി.
إرسال تعليق