ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥിനിയെ 22കാരൻ മാരകമായി കുത്തിപരിക്കേൽപ്പിച്ചു. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. 14 തവണ കുത്തേറ്റ വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിലാണ്. പെൺകുട്ടിയെ കുത്തിപരിക്കേൽപ്പിച്ച കേശവൻ എന്നയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ മുമ്പ് ഒരു പോക്സോ കേസിൽ പ്രതിയാണ്.
ട്രിച്ചിയിലെ അതികുളം സ്വദേശിനിയായ പെണ്‍കുട്ടിയെ 14 തവണയാണ് യുവാവ് കത്തികൊണ്ട് കുത്തിയത്. പ്രതിയായ ട്രിച്ചി പോതമേട്ടുപട്ടി സ്വദേശി കേശവന്‍ എന്നയാൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് ബന്ധു വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിയെ കേശവന്‍ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ട്രിച്ചി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം കുട്ടിയെ ഇയാള്‍ തടഞ്ഞുനിർത്തുകയും പ്രണയാഭ്യർഥന നടത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചതോടെയാണ് കൈയിൽ കരുതിയിരുന്ന കത്തി പുറത്തെടുത്ത് കേശവൻ ആക്രമിച്ചച്ചത്. സംഭവശേഷം കത്തി സ്ഥലത്ത് ഉപേക്ഷിച്ച് കേശവൻ ഓടി രക്ഷപ്പെട്ടു. ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകി അവശനിലയിലായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
2021 ജൂണില്‍ ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കേശവനെതിരെ പോക്‌സോ കേസുണ്ടായിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
إرسال تعليق