സംസ്ഥാനത്തെ കോവിഡ് കേസുകളിൽ ഇന്നും വർധനവ്. ഇന്ന് 1,370 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. ആക്റ്റീവ് കേസുകൾ 6,129 ആയും വർധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർധനവുണ്ടായിട്ടുണ്ട്. 8.77 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
കഴിഞ്ഞ ദിവസം 1197 പേർക്കായിരുന്നു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിലായിരുന്നു.
അതേസമയം, മുംബൈയിലും കോവിഡ് കേസുകൾ കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം നഗരത്തിൽ റെക്കോർഡ് ചെയ്യപ്പെട്ടത് 506 പുതിയ കോവിഡ് കേസുകളാണ്. ഫെബ്രുവരി മുതൽ കുറഞ്ഞുവന്ന കോവിഡ് നിരക്കാണിപ്പോൾ കുത്തനെ കൂടുന്നത്
إرسال تعليق