തിരൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. സെപ്റ്റിക് ടാങ്കില്‍ വീണ 13,000 രൂപ എടുക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പശ്ചിമബംഗാള്‍ സ്വദേശികളായ അലാമ ഷേക്ക്, ഷേക്ക് അഷാറാവുല്‍ ആലം എന്നിവരാണ് മരിച്ചത്. ക്ലോസറ്റില്‍ വീണ പണം എടുക്കാന്‍ സെപ്റ്റിക് ടാങ്ക് തുറന്നപ്പോള്‍ ഇരുവരും വീഴുകയായിരുന്നു
വിവരമറിഞ്ഞെത്തിയ അഗ്‌നിശമന സേന നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
إرسال تعليق