സംസ്ഥാനത്ത് കോവിഡ് കേസുകളിൽ ഇന്ന് നേരിയ കുറവ്. 1,278 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 1,370 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. 407 കേസുകളാണ് ഇന്ന് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.
മൂന്നാം ദിവസമാണ് കേരളത്തിൽ കോവിഡ് കേസുകൾ ആയിരം കടക്കുന്നത്. ഇന്ന് ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചു.
കേരളത്തിൽ ഒമിക്രോൺ അല്ലാതെ മറ്റ് വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യം പരിശോധിക്കുമെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി.
إرسال تعليق