രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് കേസുകള്‍ വീണ്ടും 12000 കടന്നു. 24 മണിക്കൂറിനിടെ 12, 249 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.13 പേര്‍ മരിച്ചു.
പ്രതിദിന ടിപിആര്‍ 3.94 ശതമാനമായി ഉയര്‍ന്നതും രോഗമുക്തി നിരക്ക് 98.60 ശതമാനമായി താഴ്ന്നതും രാജ്യത്ത് ആശങ്കയായി. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് പകുതിയിലേറെയും രോഗബാധിതരാണ്. ഡല്‍ഹിയില്‍ രോഗവ്യാപനം നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. കൃത്യമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും ജാഗ്രത കൈവിടരുതെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
إرسال تعليق