കണ്ണൂർ : രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിൽ കടുത്ത നടപടിയുമായി പൊലീസ്. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജയിംസ്, കെ എസ് യു ജില്ലാ പ്രസിഡൻറ് ഷമ്മാസ് ഉൾപെടെ 11 പേരെ അറസ്റ്റ് ചെയ്തു. പൊലീസിൻറെ കൃത്യനിർവഹണം തടസ്സപ്പെടുത്തി , പൊതുമുതൽ നശിപ്പിച്ചു ഉൾപെടെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. മൂന്ന് ദിവസം മുൻപാണ് കണ്ണൂർ കാൽടെക്സിൽ കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചത്.
കണ്ണൂരിലെ കോൺഗ്രസ് പ്രതിഷേധം; 11പേർ അറസ്റ്റിൽ ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി
News@Iritty
0
إرسال تعليق