മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒന്‍പതിന് രാവിലെ 10ന് കളക്ടറേറ്റില്‍ നടക്കും.വനിതാ, എസ്സി-എസ്ടി വാര്‍ഡുകളാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുക. സെപ്റ്റംബര്‍ വരെയാണ് നിലവിലെ നഗരസഭാ ഭരണസമിതിയുടെ കാലാവധി. ഓഗസ്റ്റില്‍ നഗരസഭാ തെരഞ്ഞെടുപ്പ് നടന്നേക്കും. നഗരസഭ രൂപവല്‍ക്കരിച്ചത് മുതല്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്.
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്ഓഗസ്റ്റില് നടന്നേക്കും;സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒന്‍പതിന് രാവിലെ 10ന് കളക്ടറേറ്റില്‍
News@Iritty
0
إرسال تعليق