എസ് എസ് എൽ സി മൂല്യ നിർണയം പൂർത്തിയായി. മെയ് 12 നാണ് മൂല്യനിർണയം ആരംഭിച്ചത്. പരീക്ഷാഫലം ജൂൺ 15 നകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി. മൂല്യനിർണയത്തുക വർധിപ്പിക്കണമെന്ന ആവശ്യം സർക്കാരിന്റെ സജീവ പരിഗണനയിൽ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ വർഷം മാർച്ച് 31 ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷയുടെ ഐടി പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഏപ്രിൽ 29ന് അവസാനിച്ചിരുന്നു. കേരളത്തിനകത്ത് 2943 പരീക്ഷാ കേന്ദ്രങ്ങളും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉൾപ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് 2022ലെ പത്താം ക്ലാസ് പരീക്ഷ നടന്നത്.
إرسال تعليق