കാസർകോട്: ചെറുവത്തൂരിലെ ഇറച്ചി കടയിൽ നിന്നും വാങ്ങിയ കോഴിയിൽ പുഴുവിനെ കണ്ടെത്തി. ഇതോടെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി കട അടപ്പിച്ചു. പുഴുവിനെ കണ്ടെത്തിയ ഇറച്ചി കൂടുതൽ പരിശോധനകൾക്കായി പഞ്ചായത്ത് അധികൃതർ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കൈമാറി.
ഷവർമ വിവാദങ്ങൾ കെട്ടടങ്ങും മുമ്പേ ചെറുവത്തൂരിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് വീണ്ടും ദുഷ്‌പേര് ഉണ്ടായ സംഭവമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ചെറുവത്തൂർ മത്സ്യമാർക്കറ്റിന് സമീപത്തെ കടയിൽ നിന്നും വാങ്ങിയ കോഴിയിലാണ് പുഴുക്കൾ കണ്ടെത്തിയത്. നാട്ടുകാർ പ്രതിഷേധവുമായി എത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്.
إرسال تعليق