ന്യൂഡല്‍ഹി: കുരങ്ങുപനി പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ 21 ദിവസം നിരീക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണം. സംസ്ഥാനങ്ജള്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇരുപത് രാജ്യങ്ങളിലായി ഇരുന്നൂറിലേറെപേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് ഇതുവരെ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിലവില്‍ ആശങ്ക വേണ്ടെന്നാണ് ഐസിഎംആര്‍ അറിയിച്ചിരിക്കുന്നത്.
കുരങ്ങുപനി ബാധിത രാജ്യങ്ങളിലേക്ക് യാത്ര നടത്തിയവരും , പനി , ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരും പരിശോധനയ്ക്ക് വിധേയരാവണമെന്നും രാജ്യത്ത് രോഗബാധയുണ്ടായാല്‍ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
إرسال تعليق