കണ്ണൂര്‍: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെയും യുവജന ക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘ടീം കണ്ണൂര്‍’ സന്നദ്ധ സേനയെ സജ്ജമാക്കുന്നു.
യുവജന ക്ഷേമ ബോര്‍ഡ് വളണ്ടിയര്‍മാര്‍, വിവിധ തദ്ദേശ സ്ഥാപന പരിധിയിലുള്ളവര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിങ്ങനെ 500 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഓരോ തദ്ദേശ സ്ഥാപന പരിധിയില്‍ നിന്നും അഞ്ച് വീതം പേര്‍ പങ്കെടുത്തു. ഏത് തരത്തിലുള്ള ദുരന്തവും നേരിടാന്‍ പ്രാപ്തരായ സേനയെയാണ് രൂപീകരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടാല്‍ സേനാംഗങ്ങളെത്തി സേവനം ലഭ്യമാക്കും.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ് പി പ്രിന്‍സ് എബ്രഹാം, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി സന്തോഷ്, കണ്ണൂര്‍ ഫയര്‍ഫോഴ്‌സ് അസി. സ്റ്റേഷന്‍ ഓഫീസര്‍ എം ദിലീഷ് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് ഇ എന്‍ സതീഷ് ബാബു, ഐ ആര്‍ പി സി ജില്ലാ സെക്രട്ടറി കെ വി മുഹമ്മദ് അഷ്‌റഫ്, പി എം സാജിദ് എന്നിവര്‍ സംബന്ധിച്ചു.
إرسال تعليق