കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തു വെച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കഞ്ചാവുമായി പിടികൂടി.
ആസാം സിലാപത്തൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ബരേപ്പട്ട സ്വദേശി ഗോപാലിന്റെ മകന്‍ വിശാലാ (24)ണ് പിടിയിലായത്.ഇന്നലെ രാത്രി ഏറെ വൈകി 30 ഗ്രാം കഞ്ചാവുമായി ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്തു വച്ചാണ് ഇയാള്‍ പിടിയിലായത്. പൊലിസ് ചോദ്യം ചെയ്തതിനു ശേഷം ഇന്ന് രാവിലെ അറസ്റ്റു രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കും .
കഴിഞ്ഞ ദിവസം അഞ്ചു കിലോ കഞ്ചാവുമായി ബിഹാര്‍ സ്വദേശിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയിരുന്നു പിടിയിലായ വിശാല്‍ കഞ്ചാവ് വില്‍പനക്കാരനാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
إرسال تعليق