അഞ്ചരക്കണ്ടി: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളിലൊന്നായ അഞ്ചരക്കണ്ടി- മട്ടന്നൂര്‍ റോഡ് യാത്രക്കാര്‍ക്ക് അപകടക്കെണിയാവുന്നു.അഞ്ചരക്കണ്ടി ജംഗ്ഷന്‍ മുതല്‍ വിമാനത്താവളം വരെ പത്തോളം കൊടുംവളവുകളാണുള്ളത്.
ഇവിടെ മുന്നറിയപ്പ് ബോര്‍ഡുകളോ വേഗം നിയന്ത്രിക്കാന്‍ ഹംപോ ഡിവൈറുകളോയില്ല. ഇതുകാരണം ഈ റോഡില്‍ വാഹനാപകടങ്ങള്‍ നിത്യസംഭവമായി മാറി . അപകടമരണങ്ങള്‍ വരെയുണ്ടായിട്ടും ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന പരാതി പ്രദേശവാസികള്‍ക്കുണ്ട്.ദൂരസ്ഥലങ്ങളില്‍ നിന്നും വിമാനത്താവളത്തിലേക്ക് കണ്ണൂര്‍, തലശേരി ഭാഗങ്ങളില്‍ നിന്നും വരുന്നവരാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. റോഡിന്റെ വീതികുറവും വാഹനങ്ങളുടെ അമിതവേഗതയും പലപ്പോഴും അപകടങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. റോഡിന്റെ ഇരുവശങ്ങളിലും കാട് പടര്‍ന്നുപിടിച്ചതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് . കഴിഞ്ഞ ദിവസം രാവിലെ മൈലാടി വളവില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞുവെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
إرسال تعليق