Join News @ Iritty Whats App Group

ജില്ലയില്‍ ഒന്‍പത് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം നാളെ

കണ്ണൂര്‍: സംസ്ഥാനത്തെ 75 സ്‌കൂള്‍ കെട്ടിടോദ്ഘാടനങ്ങളില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഒന്‍പത് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന തല ഉദ്ഘാടനം മെയ് 30ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

മൂന്നു കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ പണിത പയ്യന്നൂര്‍ മണ്ഡലത്തിലെ മാതമംഗലം സി പി എന്‍ എസ് ജി എച്ച്‌ എസ് എസ്, തളിപ്പറമ്ബിലെ ടാഗോര്‍ വിദ്യാനികേതന്‍ ഗവ. എച്ച്‌ എസ്.എസ്, ഒരു കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ പണിത കല്യാശ്ശേരിയിലെ ചെറുകുന്ന് ഗവ. വെല്‍ഫെയര്‍ എച്ച്‌ എസ് എസ്, അഴീക്കോട്ടെ കാട്ടാമ്ബള്ളി ജി എം യു പി എസ്, ഇരിക്കൂറിലെ കണിയഞ്ചാല്‍ ജി എച്ച്‌ എസ്.എസ്, രയരോം ജി എച്ച്‌ എസ്, ഉളിക്കല്‍ ജി എച്ച്‌ എസ് എസ്, പ്ലാന്‍ഫണ്ട് ഉപയോഗിച്ച്‌ പണിത മട്ടന്നൂരിലെ മമ്ബറം ഗവ.എച്ച്‌ എസ് എസ്, എടയന്നൂര്‍ ജി വി എച്ച്‌ എസ് എസ് എന്നീ സ്‌കൂള്‍ കെട്ടിടങ്ങളാണ് ജില്ലയില്‍ ഉദ്ഘാടനത്തിനൊരിങ്ങിയത്

Post a Comment

أحدث أقدم
Join Our Whats App Group